തിരുവനന്തപുരത്ത് നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി
നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.