ശരണ്യ ശശിക്ക് വിട ചൊല്ലി കേരളം; സംസ്‌കാരം ശാന്തികവാടത്തിൽ പൂർത്തിയായി
നടി ശരണ്യ ശശിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശരണ്യ മരിച്ചത്
അർബുദ രോഗബാധിതയായിരുന്നു ശരണ്യ. 2012ലാണ് ഇവർക്ക് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയമാകേണ്ടി വന്നു. ഇതിനിടയിൽ കൊവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി തീർത്തും മോശമാകുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ.