Friday, January 10, 2025
Kerala

ഇരട്ടക്കുട്ടികളുടെ കൊല: മാതാവിനെ പൊലിസ് കസ്​റ്റഡിയിൽ വാങ്ങി

നാ​ദാ​പു​രം: ര​ണ്ടു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ മാ​താ​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ആ​വോ​ല​ത്തെ മ​ഞ്ഞാം​പു​റ​ത്ത് മും​താ​സാ​ണ് ​െപെ്​​റ്റം​ബ​ർ 27ന് ​രാ​ത്രി മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ൻ, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ ഭ​ർ​തൃ​വീ​ട്ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​രും കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ര​ക്ഷി​ച്ചു.

നാ​ലു ദി​വ​സ​ത്തേ​ക്കാ​ണ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യുവതി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​രു​വി​ധ കു​ടും​ബ പ്ര​ശ്ന​വും ഇ​ല്ലാ​തെ മും​താ​സ് ന​ട​ത്തി​യ ക്രൂ​ര​കൃ​ത്യം പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *