വീണ്ടും ആരോപണങ്ങളും ആവശ്യങ്ങളും; സമരം നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി അനുപമ
ദത്ത് വിവാദത്തിൽ ഇന്നും പുതിയ ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ എന്ന് അവകാശപ്പെടുന്ന അനുപമ. കേസിലെ നിർണായകമായ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ വരാനിരിക്കെയാണ് പുതിയ ആരോപണം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ഇവർ പറയുന്നത്.
നടന്നത് കുട്ടിക്കടത്താണ്, സിബിഐ അന്വേഷണം വേണമെന്നൊക്കെ അനുപമ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങിയെന്നും അനുപമ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും പോലീസും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. കുഞ്ഞിനെ കിട്ടിയാലും സമരം നിർത്തില്ലെന്നും ഇവർ പറഞ്ഞു