കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെന്ന് മന്ത്രി വീണ ജോര്‍ജിന്റെ ഉറപ്പ്; സമരത്തില്‍നിന്നും പിന്‍മാറാതെ അനുപമ
തിരുവനന്തപുരം: അനധികൃമതായി ദത്തു നല്‍കിയ സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാന്‍ പോരാട്ടം നടത്തുന്ന അനുപമയെ മന്ത്രി വീണാ ജോര്‍ജ്ജ് വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അനുപമ പറയുന്നു. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും ഒരമ്മയാണെന്നും വീണാ ജോര്‍ജ്ജ് അനുപമയോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടലെങ്കിലും നിരാഹാര സമരത്തില്‍നിന്നും അനുപമ പിന്നോട്ട് പോയില്ല. അല്‍പ സമയം മുമ്പ് അനുപമ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി.
കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വനിതാ ശിശുവികസന വകുപ്പ് മന്ത്രികൂടിയായ വീണ ജോര്‍ജ് അനുപമക്ക് ഉറപ്പ് നല്‍കി. സംഭവത്തില്‍ വീണാ ജോര്‍ജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.