Saturday, October 19, 2024
Kerala

സർക്കാർ എന്നും ജനങ്ങളുടെ കൂടെ; പൊലീസ് അക്രമത്തിൽ നിയമനടപടി സ്വീകരിക്കും ; പി രാജീവ്

പൊലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. സർക്കാർ എന്നും ജനങ്ങളുടെ കൂടെ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം. വസ്തുതകള്‍ ആധാരമാക്കി വേണം ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കാനെന്നും മന്ത്രി വ്യക്തമാക്കി

ഗവർണർ പ്രതികരിച്ചത് കാര്യം മനസിലാക്കാതെയാണെന്ന് പി. രാജീവ് പറഞ്ഞു. മലയാളം നല്ലപോലെ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ടാകാം ഗവർണർ അങ്ങനെ പറഞ്ഞത്. ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published.