Thursday, April 10, 2025
Kerala

സംസ്ഥാനത്ത് 45 രൂപയ്ക്ക് സവോള നൽകും; വിതരണം ഹോർട്ടി കോർപ് മുഖേന

സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സവാള വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു. നാഫെഡ് വഴി സംഭരിച്ചാണ് വിതരണത്തിന് എത്തിക്കുക. മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 75 ടണ്‍ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. സവാള കയറ്റിയുളള ആദ്യലോഡ് തിരുവനന്തപുരത്ത് എത്തി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നാഫെഡുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സവാള കേരളത്തില്‍ എത്തിക്കാന്‍ തീരുമാനമായത്. വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *