ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി
ചില മാധ്യമങ്ങൾ താലിബാന് വീര പരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അങ്ങേയറ്റം ഖേദകരമാണ്. അവർ എങ്ങനെയാണ് വളർന്നത്. ആരാണ് വളർത്തിയത് എന്നൊക്കെ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു
മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികമുണ്ടായിട്ടില്ല. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ടുവെക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മനുഷ്യർ ചേരി തിരിഞ്ഞ് സ്പർധ വളർത്താൻ ശ്രമിക്കുന്ന ഇടങ്ങളിൽ എത്തേണ്ട പാഠമാണ് ഗുരുവിന്റേത്. ഗുരു കാണിച്ചു തന്ന പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും മുഖ്യമന്ത്രി പറഞ്ഞു.