ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യനെന്ന് വിശേഷണമുണ്ടായിരുന്ന ഫെഡ്രി ബ്ലൂംസ് അന്തരിച്ചു
ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യനെന്ന് വിശേഷണമുണ്ടായിരുന്നയാൾ മരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫെഡ്രി ബ്ലൂംസാണ് മരിച്ചത്. 116 വയസ്സായിരുന്നു.
1904 മേയിൽ ഈസ്റ്റേൺ കേപ് പ്രവിശ്യയിലാണ് ബ്ലൂംസിന്റെ ജനനം. 1918ലെ സ്പാനിഷ് ഫ്‌ളൂ കാലത്ത് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടു. രണ്ട് ലോക മഹായുദ്ധങ്ങളെയും ഇദ്ദേഹം അതിജീവിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ പ്രായത്തിന്റെ റെക്കോര്‍ഡ് ഗിന്നസ് ബുക്ക് സ്ഥിരീകരിച്ചിട്ടില്ല.