Tuesday, April 15, 2025
Kerala

ഏക സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം; വിശദീകരിച്ച് പിഎംഎ സലാം

ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം. സെമിനാർ രാഷ്ട്രീയ പാർ‌ട്ടികളുടേത് അല്ലെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിശദീകരിച്ചു. സെമിനാറിലേക്ക് മതസംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെത്തുടർന്ന് പുതുപ്പള്ളിയിൽ നടത്തേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും മുസ്ലീം ലീ​ഗ് പ്രതികരണമറിയിച്ചു. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോൺ​​ഗ്രസ് ആണെന്ന് പിഎംഎ സലാം പറഞ്ഞു. പുതുപ്പള്ളി കോൺ​ഗ്രസിന്റെ സീറ്റാണ്. അവിടെ ആര് മത്സരിച്ചാലും മുസ്ലീം ലീ​ഗ് അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പിഐഎമ്മും ബിജെപിയും മൽസരിക്കരുതെന്ന കെ.സുധാകരന്റെ ആവശ്യത്തിൽ തെറ്റില്ല എന്ന നിലപാടിലാണ് മുസ്ലീം ലീ​ഗ്. അതിൽ തീരുമാനമെടുക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *