Friday, January 3, 2025
Kerala

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ ടി എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേ സമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. കോളജിലെ അധ്യാപകരുടെയും പരീക്ഷാനിരീക്ഷകരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഇവർ പരിശോധിച്ചു. പരാതിക്കാരായ വിദ്യാർഥിനികളുടെ വീട്ടിൽ നേരിട്ട് എത്തി വിശദാംശങ്ങളും സംഘം ശേഖരിച്ചു. സംഘത്തിനെ നേരിൽ കണ്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. അപമാനിതരായ വിദ്യാർഥികൾക്കായി പ്രത്യേക നീറ്റ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ ആർ റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിവേദനം നൽകിയത്.

അതേസമയം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.ട്ടം റിപ്പോർട്ട് ഇന്ന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *