Saturday, April 12, 2025
National

ഹാത്രാസ് കേസിൽ എസ് ഐ ടി സംഘം ഇന്ന് അന്വേഷണ റിപ്പോർട്ട് നൽകും

ഹാത്രാസ് കൂട്ട ബലാൽസംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. അന്വേഷണം പൂർത്തിയായതായി ഇന്നലെ എസ്ഐടി അറിയിച്ചിരുന്നു

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്പി ,ഡിഎസ്പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ എസ്ഐടി പുറത്തുവിട്ടത് വിവാദമായിരുന്നു

സുരക്ഷാ ഭീഷണിയുള്ളതിനാൽഹാഥ്‌റസിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറാൻ സഹായിക്കണമെന്നും കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *