Saturday, January 4, 2025
Kerala

മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്, നിർബന്ധിത പിരിവ് അവസാനിപ്പിക്കണം; പൊലീസ് അസോസിയേഷൻ

മതചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ. മതാടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. പൊലീസുകാരിൽ നിന്ന് മതചടങ്ങുകൾക്കുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തരാകണം. 

ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *