കാമുകിയുടെ അറുത്തുമാറ്റിയ തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍
ബംഗളുരു:വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ
കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കന്നിബോരയ്യനഹട്ടിയിലെ നിര്‍മല (23) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കാമുകന്‍ ഭോജരാജിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന നിര്‍മലയെ അതിക്രമിച്ച് കയറിയ ഭോജരാജ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ അറുത്തുമാറ്റിയ ശിരസുമായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍മല മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.