എസ്എഫ്‌ഐ ആള്‍മാറാട്ട കേസില്‍ തുടര്‍ പരിശോധനകളിലേക്ക് കടന്ന് സര്‍വകലാശാല
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ട കേസിനെ തുടര്‍ന്ന് വിശദപരിശോധനയ്ക്ക് ഒരുങ്ങി കേരള സര്‍വകലാശാല. കോളജുകളില്‍ നിന്ന് വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ പട്ടിക സര്‍വകലാശാല ആവശ്യപ്പെട്ടു.
നിലവില്‍ തയാറാക്കിയ പട്ടിക റദ്ദാക്കിയശേഷമാണ് പുതിയ പട്ടിക ആവശ്യപ്പെട്ടത്. രജിസ്ട്രാര്‍ അടക്കമുള്ള സംഘം പുതിയ പട്ടിക പരിശോധിക്കും. ഇതിനുശേഷമാകും സര്‍വകലാശാല യൂണിയന്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
ഇതിനിടെ, ആള്‍മാറാട്ട കേസില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൈജുവിനേയും മുന്‍ എസ്.എഫ.ഐ നേതാവ് എ.വിശാഖിനേയും പോലീസ് ഇന്നു ചോദ്യം ചെയ്തേക്കും. ഇതിനുശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.