മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന മതിയെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്ന് തമിഴ്‌നാട്. പാർലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നകം പൂർത്തിയാക്കിയാൽ മതിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തമിഴ്‌നാട് പറയുന്നു
2021ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന ഉടമസ്ഥരായ സംസ്ഥാനങ്ങൾ നടത്തണം. ആദ്യ സുരക്ഷാ പരിശോധന, നിയമം പാസാക്കി അഞ്ച് വർഷത്തിനുള്ളിൽ നടത്തിയാൽ മതി. അതിനാൽ മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ നാല് വർഷം കൂടിയുണ്ടെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി
അണക്കെട്ടിന്റെ ഉടമകളായ തങ്ങളാണ് സുരക്ഷാ പരിശോധന നടത്തേണ്ടത്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സമിതി അടങ്ങുന്ന സ്വതന്ത്ര സമിതിയാകണം സുരക്ഷ വിലയിരുത്തേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്