ഞങ്ങടെ ഉറപ്പാണ് പി ജെ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പി ജയരാജന് വേണ്ടി പോസ്റ്റർ
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് സിപിഎം നേതാവ് പി ജയരാജന്റെ പോസ്റ്റർ. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ബദലായി പി.ജയരാജന്റെ വലിയ ചിത്രം വെച്ച് കൊണ്ട് ഞങ്ങടെ ഉറപ്പാണ് പി.ജെ എന്ന ബോർഡാണ് പ്രചരിപ്പിക്കുന്നത്.
ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ.വി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പോരാളികൾ എന്ന പേരിലാണ് പി.ജയരാജന്റെ ചിത്രം പതിച്ച് കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.