Thursday, January 9, 2025
Gulf

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റെന്ന ദീര്‍ഘകാല ആവശ്യത്തിന് പൂര്‍ണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *