കാസർകോട് വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരിച്ചു
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസൈനാർ ഹാജിയാണ് മരിച്ചത്. തൃക്കരിപ്പൂർ സ്വദേശിയാണ്. 78 വയസ്സായിരുന്നു
ശ്വാസതടസ്സത്തെ തുടർന്നാണ് അസൈനാർ ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇതിൽ ആറ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.