കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
2020 ജൂലൈ 25 രാത്രി 12 മണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നതിനാലാണ് നിരോധനാജ്ഞഏർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു
കാസർകോട് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചിരുന്നു. പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിലെ കൊവിഡ് മരണം നാലായി ഉയർന്നു.