തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.