കാസർകോട് വെള്ളരിക്കുണ്ട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
കാസർകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ യു ജോൺ(60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ് അദ്ദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.