കാസർകോട് ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. കുറത്തിക്കുണ്ട് കോളനിയിലെ സുമിതയാണ്(23) മരിച്ചത്. ഭർത്താവ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് വഴക്കിനിടെ സുമിതയെ അനിൽകുമാർ മർദിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.