Friday, October 18, 2024
Kerala

കോഴിക്കോട് ജില്ലയിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; വ്യാപക പരിശോധന നടത്തും

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത നാലിടങ്ങളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നരിക്കുനി, പെരുമണ്ണ എന്നിവിടങ്ങളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയ ആർക്കും കോളറ ലക്ഷണങ്ങളില്ല

നാല് സ്ഥലത്താണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുകയായിരുന്നു. നരിക്കുനിയിലെ മൂന്ന് കിണറുകളിലെയും പെരുമണ്ണയിലെ ഒരു കിണറിലെയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം പരിശോധന നടത്തും.

Leave a Reply

Your email address will not be published.