വിഴിഞ്ഞം സമരം; മുതലപ്പൊഴി വിഷയത്തിലും സർക്കാർ ഇടപെടൽ
മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി സർക്കാർ. ഹാർബർ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്നങ്ങളും പഠിക്കണം. പ്രശ്നപരിഹാരമുൾപ്പെടുന്ന റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നും സർക്കാർ നിർദേശിച്ചു. പഠനറിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടിയെന്ന് ഫിഷറീസ് വകുപ്പും അറിയിച്ചു.