Friday, January 10, 2025
Kerala

ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ രാജി; നടപടി അംഗീകരിച്ച് സംസ്ഥാന നേതൃത്വം

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ രാജി നടപടി അംഗീകരിച്ച് സംസ്ഥാന നേതൃത്വം. കാര്യശേഷിയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ജയകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിയത്. ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ്, രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പകരം ചുമതല. നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്

വ്യാഴാഴ്ചയാണ് ജയകൃഷ്ണൻ ബി​ജെപി​ സംസ്ഥാന പ്രസി​ഡന്റ് കെ.സുരേന്ദ്രന് രാജി​ക്കത്ത് തപാലി​ൽ അയച്ചത്. ജി​ല്ലാ പ്രസി​ഡന്റി​ന്റെ കാലാവധി​ ഡി​സംബറി​ൽ അവസാനി​ക്കാനി​രി​ക്കെയാണ് രാജി​. മാസങ്ങളായി​ ജയകൃഷ്ണൻ പാർട്ടി​ പ്രവർത്തനങ്ങളി​ൽ സജീവമായി​രുന്നി​ല്ല. പാർട്ടി​ ജി​ല്ലാ ഘടകവും നി​ർജീവമായ അവസ്ഥയി​ലായി​രുന്നു. കഴി​ഞ്ഞ ജി​ല്ലാ പ്രസി​ഡന്റ് തെരഞ്ഞെടുപ്പി​ൽ താത്കാലി​ക പ്രസി​ഡന്റായി​രുന്ന വി​​.എൻ.വി​ജയൻ, പി​.പി​. സജീവ്, എസ്.ജയകൃഷ്ണൻ എന്നി​വരാണ് മത്സരി​ച്ചത്.

അന്ന് ഏറ്റവും കുറവ് വോട്ട് കി​ട്ടി​യ ജയകൃഷ്ണനെ ആർഎസ്എസ് നേതൃത്വം ഇടപെട്ട് പ്രസി​ഡന്റായി​ നി​ശ്ചയി​ക്കുകയായി​രുന്നു. ജി​ല്ലയി​ലെ ബി​.ജെ.പി​യി​ലെ പ്രശ്നങ്ങൾ പരി​ഹരി​ക്കുന്നതി​ന്റെ ഭാഗമായി​രുന്നു ഇടപെടൽ. ജയകൃഷ്ണൻ മറ്റുള്ളവരുടെ പങ്കാളി​ത്തമി​ല്ലാതെ ഒറ്റയ്ക്കായി​രുന്നു പാർട്ടി​യെ നയി​ച്ചി​രുന്നതെന്ന് ആക്ഷേപവും ഉയർന്നതാണ്. ആർഎസ്എസ് പ്രവർത്തനത്തി​ൽ നി​ന്ന് നേരി​ട്ട് ബി​ജെപി​യി​ലെത്തി​യ ഇദ്ദേഹത്തി​ന് രാഷ്ട്രീയ പരി​ചയക്കുറവും പ്രശ്നമായെന്നാണ് വി​ലയി​രുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *