Friday, April 11, 2025
Kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ നിര്‍ണായക വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.
രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്.


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ് വഴി തിരിച്ചുവിടാൻ ഷോൺ ജോർജ് ശ്രമിച്ചു; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദംകേള്‍ക്കല്‍. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും വാദം കേട്ടു.

വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *