Sunday, January 5, 2025
Kerala

ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ല; ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും

ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുകയാണെങ്കിലും ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തല്‍ക്കാലം സര്‍ക്കാര്‍ നിയമനടപടിക്കില്ല. ബില്ലുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരും ഇടതുമുന്നണിയും ആലോചിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ഇതിലേക്ക് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈകിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നു തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. മാത്രമല്ല ഭരണഘടന അനുസരിച്ച് ബില്ലില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല.

വിശദമായ പരിശോധന നടത്താന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കാനാണ് തീരുമാനം. ബില്ലില്‍ ഏതെങ്കിലും ഭാഗത്ത് വിശദീകരണം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കും.വിഷയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികള്‍ സര്‍ക്കാരിന് പ്രതീക്ഷ പകരുന്നുണ്ട്. ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാല്‍ രാഷ്ട്രപതിയെ സമീപിക്കും. ഇതിനൊപ്പം നിയമപരമായും നേരിടാനാണ് തീരുമാനം.

ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഒപ്പിടുന്നതില്‍ ഉണ്ടാകുകയുള്ളൂ. ഇതിനിടയില്‍ സമവായത്തിനുള്ള നീക്കവും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകും. എന്നാല്‍ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ ഗവര്‍ണര്‍ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ പിടിച്ചുവയ്ക്കുമെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *