മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി: തളിപ്പറമ്പിൽ പത്ത് നേതാക്കൾക്ക് സസ്‌പെൻഷൻ
കണ്ണൂർ തളിപറമ്പിൽ മുസ്ലിം ലീഗിന് സമാന്തര കമ്മിറ്റിയുണ്ടാക്കിയ സംഭവത്തിൽ മുഹമ്മദ് അള്ളാം വിഭാഗത്തിലെ അഞ്ച് പേരെയും ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ പി കെ സുബൈർ വിഭാഗത്തിലെ അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്തു
വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുഹമ്മദിനോടും സുബൈറിനോടും പാർട്ടി വിശദീകരണം ചോദിച്ചു. പാർട്ടി രഹസ്യം ചോർത്തി നൽകുന്നവരെ കണ്ടെത്താൻ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.