Tuesday, April 15, 2025
Kerala

വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും വനിതകളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ്. ചില വനിതാ നേതാക്കളെ ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

സ്ഥാനാർഥി പട്ടികയിൽ വനിതകളുണ്ടാകുമോയെന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ല. അതേസമയം ഇത്തവണ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലീഗ് നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു

1996ലാണ് മുസ്ലിം ലീഗിന് വേണ്ടി ഒരു വനിത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച ഖമറുന്നീസ അൻവർ അന്ന് പക്ഷേ പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *