തെരഞ്ഞെടുപ്പിൽ ഒത്തുകളിച്ചു; കോഴിക്കോട്, തിരുവനന്തപുരം ജില്ലാ നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും ലീഗ് നേതാക്കൾക്കെതിരെ നടപടി. തിരുവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട് ജില്ലാ സമിതി അംഗത്തെയും ഉൾപ്പെടെയാണ് സസ്‌പെൻഡ് ചെയ്തത്
കോഴിക്കോട് ജില്ലാ സമിതി അംഗം എംപി കോയട്ടി ഉൾപ്പെടെ മൂന്ന് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. കൂടാതെ കുറ്റിച്ചിറ, മുഖദാർ കമ്മിറ്റികൾ പിരിച്ചുവിട്ടു. അഞ്ച് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന നേതൃത്വമാണ് നടപടിയെടുത്തത്.
തിരുവനന്തപുരത്ത് ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ സസ്പൻഡ് ചെയ്തു. സെൻട്രൽ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ബീമാപള്ളി ഈസ്റ്റ് വാർഡിലെ തോൽവിയിലാണ് നടപടി. മറ്റ് ജില്ലകളിലും സമാനമായ നടപടികളുണ്ടാകുമെന്നാണ് സൂചന