Tuesday, January 7, 2025
KeralaTop News

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; വിവാദങ്ങൾ ചർച്ചയാകും

വിവാദങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും; മുഈനലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗ് യോഗം. അതേസമയം ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും പുറത്ത് വന്നു.

പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ലീഗ് നേതൃയോഗത്തിലേക്ക് നയിച്ചത്. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക.

മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയുടെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കു എന്നത് ലീഗ് നേതൃത്വത്തിനും വെല്ലുവിളിയാണ്. കുടുംബാംഗങ്ങളുമായും പാർട്ടി തലത്തിലും ചർച്ച നടത്തി തീരുമാനമെടുക്കുമെനന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *