ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശ്ശേരി ചെറുപറമ്പിൽ വീട്ടിൽ ലുഖ്മാൻ(36)ആണ് ആലുവ പോലീസിന്റെ പിടിയിലായത്. കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്
പിന്നാലെ ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്ക് ടാക്‌സി കാറിൽ കയറി പോകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാർക്കറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്. ആലുവ മാർക്കറ്റിൽ പോത്തുകളെ വിതരണം ചെയ്യുന്നയാളാണ് ലുഖ്മാൻ