മമ്പറം ദിവാകരനെതിരെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസെടുത്തു
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു
ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. തിരിച്ചറിയൽ കാർഡ് വാങ്ങാൻ വന്ന അഞ്ച് പേരാണ് മമ്പറം ദിവാകരനെ ആക്രമിച്ചത്. സാജിദ്, ഫൈസൽ, സന്ദീപ് തുടങ്ങിയ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ഇവർ കോൺഗ്രസുകാരാണെന്നാണ് സൂചന
കെ സുധാകരനെ നിരന്തരം വിമർശിച്ചതിനെ തുടർന്നാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ ചെയർമാനാണ് മമ്പറം ദിവാകരൻ