കോട്ടയം മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരുക്ക്
കോട്ടയം ഏറ്റുമാനൂർ മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.ആവേമരിയ – ഗുഡ് വിൽ എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
പിറവം റൂട്ടിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. രണ്ട് ബസുകളിലായി ഏകദേശം 27 യാത്രക്കരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ കൂടുതൽ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാർ പരാതി ആരോപിച്ചിരുന്നു. അതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടായിരിക്കുന്നത്.