തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ
തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25) കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ.കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.