കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി രണ്ട് പേർ പിടിയിൽ
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ. രണ്ട് വിമാനങ്ങളിലായി കരിപ്പൂരിലെത്തിയ പെരിന്തൽമണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.
ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ ഷംനാസിൽ നിന്നും 641 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കും. ദുബൈയിൽ നിന്നെത്തിയ ഫൈസലിൽ നിന്ന് 1074 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ഇതിന് 46 ലക്ഷം രൂപ വില മതിക്കും.