കൊല്ലത്ത് വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കല്‍ വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍ കണ്ടെത്തിയ കുഞ്ഞാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ. കണ്ടെത്തുമ്പോള്‍ പൊക്കിള്‍ക്കൊടി പോലും മുറിച്ച് മാറ്റിയിരുന്നില്ല. മൂന്ന് കിലോയോളം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പീന്നീട് പോലിസ് ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യം മെഡിക്കല്‍കോളജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സം നേരിട്ടപ്പോള്‍ എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.