സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 % വിജയം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി.
ഫലം അറിയാൻ
www.cbseresults.nic.in
www.results.gov.in
www.digilocker.gov.in
ഇതിനിടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചവർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു . മാനവികത വലിയ വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ പരീക്ഷ എഴുതിയ യുവാക്കളുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.