തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം,മമ്മൂട്ടി മുൻകൈ എടുക്കണം; എപി അബ്ദുള്ളക്കുട്ടി
മലയാള ഭാഷയുടെ പിതാവിന് അർഹമായ ആദരം നൽകാൻ സർക്കാർ മുൻകൈയെടുക്കണെമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടി ആവശ്യം ഉന്നയിച്ചത്.
ഈ വിഷയത്തിൽ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്? മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ .അത് സ്ഥാപിക്കാൻ മഹാനടൻ മമ്മൂട്ടി മുൻകൈ എടുക്കണം.അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണം.
പ്രതിമ ഞങ്ങൾ മുസ്ലീംങ്ങൾക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്. തിരൂർ മുൻസിപ്പാലിറ്റിയുടെ ഏണിക്കടിയിൽ പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്. . – അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
എം ടി ക്ക് സർക്കാർ നൽകിയ ആദരം നന്നായി. മലയാള സാഹിത്യ കുലപതിയുടെ നവതി തിരൂർ തുഞ്ചൻ പറമ്പിൽ ഒരു ഉത്സവ മാക്കിയ സാംസ്കാരിക വകുപ്പിന് നല്ല നമസ്ക്കാരം പക്ഷെ ഇത്തരുണത്തിൽ ഒരു കാര്യം ഉണർത്തട്ടെ.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ നിങ്ങൾ ആരെയാണ് പേടിക്കുന്നത്?!
തുഞ്ചൻപറമ്പിൽ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ?
ഈ വിഷയത്തിൽ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്?
പ്രതിമ ഞങ്ങൾ മുസ്‌ലിംങ്ങൾക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്.
ഏത് പോലെ എന്നാൽ സിനിമ ഹറാമാണ് എന്ന് പണ്ട് ഇവിടെ നിലനിന്ന അന്ധവിശ്വാസം പോലെ…
ഇനിയെങ്കിലും വൈകാതെ തിരൂർ മുൻസിപാലിറ്റിയുടെ ഏണിക്കടിയിൽ പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്.
മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ .
അത് സ്ഥാപിക്കാൻ മഹാനടൻ മമ്മൂട്ടി മുൻകൈ എടുക്കണം. അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണം.
ഇത് ഒരു അപേക്ഷയാണ്….
ഇത് പോലെ പണ്ട് ലക്ഷദ്വീപിലെ ഒരു പഴയ രാഷ്ട്രീയ നേതാവ് പ്രതിമ ഇസ്ലാമിനെതിരാണെന്ന് നുണ പറഞ്ഞ് ദ്വീപിൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു ….ഇന്ന് അവിടെ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു.
നിങ്ങൾക്ക് കവരത്തിയിൽ പോയാൽ കാണാം ഗാന്ധി ദിനത്തിൽ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർചന നടത്തുന്ന നിസ്ക്കാരതഴമ്പുള്ള നല്ല മുസ്ലിം സഹോദരങ്ങളെ…..