കാലുമാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; സിരകളില്‍ ഒഴുകുന്ന ചോര ദേശീയ മുസ്ലിംമിന്റേത്; എ പി അബ്ദുള്ളക്കുട്ടി
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടി മാറുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി.താന്‍ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ള കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. തന്റെ സിരകളില്‍ ഒഴുകുന്ന ചോര ദേശീയ മുസ്ലിമിന്റെയാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അബ്ദുള്ളക്കുട്ടി മാതൃസംഘടനയായ സിപിഐഎമ്മിലേക്ക് തിരികെ എത്താനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചെന്നായിരുന്നു ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. മറ്റൊന്ന് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നുവെന്നുമായിരുന്നു. ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയണ് അബ്ദുള്ളക്കുട്ടി.