ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി: വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടി
ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയതായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. 80 ശതമാനം സര്‍ക്കാര്‍ ക്വാട്ടയും 20 ശതമാനം സ്വകാര്യ ക്വാട്ടയുമാക്കി പുതുക്കി നിശ്ചയിച്ചെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. വിഐപി ക്വാട്ട ഇനിമുതല്‍ ഉണ്ടാകില്ല. അപേക്ഷ ഫീസ് സൗജന്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 എണ്ണമാക്കി വര്‍ധിപ്പിച്ചെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്ന് ഇത്തവണ 175025 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.