യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ സതീശന് സാധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. സതീശന് പൂർണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ തലമുറയുടെ പങ്ക് ഉറപ്പുവരുത്തുകയാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.
മികച്ച രീതിയിൽ സതീശൻ പ്രവർത്തിക്കും. യുഡിഎഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ സതീശന് സാധിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.