Sunday, January 5, 2025
Kerala

വകുപ്പ് തിരിച്ചെടുത്തത് അപമാനിക്കുന്നതിന് തുല്യം: മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

 

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ അസഹിഷ്ണുത മാറാതെ മുസ്ലിം ലീഗ്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് വകുപ്പ് കൊടുക്കുന്നുവെന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞാണ് തിരിച്ചെടുക്കുന്നത്. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്. അതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം

മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. നേതൃതലത്തിൽ അഴിച്ചുപണി നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നേതാക്കൾ മാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *