യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ അടിത്തറ ശക്തമാണ്. ഉപതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്.
യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. യുഡിഎഫ് ഭരിക്കുമ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ചവറയിൽ യുഡിഎഫ് ജയിച്ച പ്രതീതിയാണ് ഇപ്പോഴുള്ളത്. ഷിബു ബേബി ജോണിനെതിരെ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും ഇടതു മുന്നണിക്ക് സാധിച്ചിട്ടില്ല
എൽ ഡി എഫിന്റെ കോട്ടയായ കുട്ടനാട്ടിലും വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു