സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പ് സർവേകളെ വിമർശിച്ച് മുസ്ലിം ലീഗ്. സർവേകൾ യാഥാർഥ്യ ബോധമില്ലാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിലവിലെ സർവേകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്
സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സർവേകൾ സർക്കാർ സ്‌പോൺസേർഡ് ആണെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. യാഥാർഥ്യവുമായി ബന്ധമില്ല. യുഡിഎഫിന് സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും സലാം പറഞ്ഞു.