തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവൻ മോഷ്ടിച്ച കേസ്; പതിനാറുകാരി പിടിയിൽ
മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 16 വയസ്സുള്ള പെൺകുട്ടി പിടിയിൽ. കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായത്. എ ആർ നഗർ സ്വദേശി അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ടത്
ഹമീദിന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെയാണ് ഊട്ടി സ്വദേശിനിക്കൊപ്പം ഇടയ്ക്ക് വീട്ടിൽ വന്നിരുന്ന പതിനാറുകാരിയാണ് മോഷണം നടത്തിയതെന്ന് മനസ്സിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് സ്വർണം കണ്ടെത്തുകയും ചെയ്തു.