കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം ;ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യത
കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.