Saturday, January 4, 2025
Kerala

കണ്ണൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലേക്ക് കൂറ്റൻ മരം വീണു; വിശ്രമകേന്ദ്രം തകർന്നു

കണ്ണൂർ പാനൂർ കണ്ണങ്കോടുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുറ്റത്തുള്ള മരം കടപുഴകി വീണു. മുറ്റത്ത് സ്ഥാപിച്ച വിശ്രമകേന്ദ്രം പൂർണമായും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ നഴ്‌സ് സോബി മാത്യുവും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കനത്ത മഴയിലും കാറ്റിലുമായി പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. വള്ള്യായിയിൽ വീടിന് മുകളിൽ മരം വീണു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കും ബുധനാഴ്ച പുലർച്ചെ 1.45നുമാണ് അതിശക്തമായ കാറ്റ് വീശിയത്.

Leave a Reply

Your email address will not be published. Required fields are marked *