കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി
കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. നിയമനാധികാരം വൈസ് ചാൻസലർക്ക് അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാൻസലറായ ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വൈസ് ചാൻസലർ ഇറക്കിയ നിയമന ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി
വിവിധ വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ 11 അംഗങ്ങളെ വെച്ചാണ് നിയമിച്ചത്. നിയമനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഗവർണറുടെ ആരോപണം. തുടർന്നാണ് ഗവർണർ ഹൈക്കോടതിയെ സമീപിച്ചത്.
400ലധികം അധ്യാപകരാണ് ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെട്ടിരുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് നിയമന ഉത്തരവ് ശരിവെച്ചിരുന്നു. ഇതാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.